എ.ആർ നഗർ: കൊളപ്പുറം ടൗണിൽ കെ.പി സി സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുളളിശ്ശേരി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, സക്കീർ ഹാജി, ഹസ്സൻ പി കെ.അബുബക്കർ കെ.കെ, ഉബൈദ് വെട്ടിയാടൻ, മജീദ് പൂളക്കൽ,സുരോഷ് മമ്പുറം എന്നിവർ സംസാരിച്ചു.
നിയുക്ത യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പി.സി,അസ്ലം മമ്പുറം,പി, കെ ബാവ പുതിയത് പുറായ, വേലായുധൻ പുകയൂർ, റിയാസ് വെട്ടം, അബ്ദുപ്പ എൻ കെ, ഫെസൽ കാരാടൻ, ബഷീർ പി, അഷ്റഫ് കെ.ടി, ചാത്തമ്പാടൻ സൈതലവി, മൻസൂർ എൻ കെ.സകരിയ്യ വെട്ടം,ബാബു കൊളപ്പുറം എന്നിവർ നേതൃത്വം നൽകി.പ്രതിഷേധത്തിൽ നൂറിലദികം പേർ പങ്കെടുത്തു.