കണ്ണമംഗലം: പതിനാലിന്റെ നിറവിൽ ടീം ഗസൽ വേങ്ങര അംഗങ്ങൾ ഒത്തുചേർന്നു. ഫ്ലവേഴ്സ് ചാനൽ മൈലാഞ്ചി മൊഞ്ച് പരിപാടിയിലൂടെ കേരളത്തിനകത്തും പുറത്തും ഒട്ടനവദി വേദികൾ കീഴടക്കിയ ഒപ്പന, ദഫ്, കോൽക്കളി, കൈ മുട്ടിപാട്ട്, ഗാനമേള തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുന്ന ടീം ഗസൽ വേങ്ങര പതിനാലാം വാർഷികം ഡ്രീം വാലി റിസോർട്ടിൽ വെച്ച് ആഘോഷിച്ചു.
സംസ്ഥാന കലോത്സവ ജേതാവ് അജ്സാമുദ്ധിൻ മലപ്പുറം ഉദ്ഘാടനം ചെയ്തു. മേനേജർ സുഹൈൽ കണ്ണമംഗലം സ്വാഗതവും മുത്തു വേങ്ങര, ഗഫൂർ കണ്ണമംഗലം എന്നിവർ ആശംസകളും നേർന്നു.