വേങ്ങര: മനാറുൽ ഹുദാ യു പി സ്കൂൾ ഊരകവും കുരിക്കൾ സ്മാരക പഞ്ചായത്ത് ലൈബ്രറി വേങ്ങരയും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.
ബോധവൽക്കരണ റാലി സ്കൂൾ സെക്രട്ടറി ബീരാൻ കുട്ടി പി കെ ഫ്ലാഗ് ഓൺ ചെയ്തു. ഹെഡ്മാസ്റ്റർ ആബിദ് പി കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ മാറ്റേകി.
ഊരകം ഹെൽത്ത് ഇൻപെക്ടർ ശ്രീജേഷ് ലഹരിവിരുദ്ധ ബോധവൽകരണ പ്രഭാഷണം നടത്തി. തിരൂരങ്ങാടി താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമനാഥൻ മാസ്റ്റർ, ലൈബ്രേറിയൻ നഫീസുകാരാടൻ, മനാറുൽ ഹുദ സ്കൂൾ അധ്യാപകർ ശ്രീജ ടീച്ചർ, ആയിശ ടീച്ചർ ശരിഫ് , മെയ്തീൻ കുട്ടി , സിമിലി , ഫർസാന തുടങ്ങിയവർ ആശംസകളർപ്പിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ഹസീബ് വേങ്ങര നന്ദി രേഖപ്പെടുത്തി.