കക്കാടംപുറം സ്കൂളിൽ 'പിറന്നാൾ മധുരം ഒരു പുസ്തകം' പദ്ധതി തുടങ്ങി

എ ആർ നഗർ: കക്കാടംപുറം എ ആർ നഗർ ജി യു പി സ്കൂളിൽ 'പിറന്നാൾ മധുരം ഒരു പുസ്തകം' എന്ന പദ്ധതി തുടങ്ങി. ജന്മദിനം വായനസൗഹൃദ ദിനമായി ആചരിക്കണമെന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പിറന്നാൾ ദിനത്തിൽ ഓരോ കുട്ടിയും സഹപാഠികൾക്കും സ്‌കൂൾ ലൈബ്രറിയിലേക്കും പുസ്തകം നൽകുന്നതാണ് പദ്ധതി. 

വിശ്രമവേളകളിൽ ഈ പുസ്തകങ്ങൾ അറിയാനും വായിക്കാനും പൊതുവായ റീഡിങ് ഏരിയയും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. 
പദ്ധതിയുടെ തുടക്കം കുറിച്ച്
രണ്ടാം ക്ലാസ് വിദ്യാർത്ഥി പി  നിഹാല നഷ്‌വ തൻ്റെ ജന്മ ദിനത്തിൽ 48 പുസ്തകങ്ങൾ സഹപാഠികൾക്ക് നല്കി   മാതൃകയായി. 

സ്‌കൂള്‍ അസ്സംബ്ലിയില്‍ വെച്ച് നടന്ന ചടങ്ങിൽ  പ്രധാന അധ്യാപിക എ ശ്രീദേവി ടീച്ചർക്ക് പുസ്തകങ്ങൾ  കൈമാറി. പിടിഎ പ്രസിഡൻ്റ് പി കെ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.  എ യു കുഞ്ഞഹമ്മദ്, പികെ അബ്ദുൽ നാസർ, പി എം ഇക്ബാൽ പി അബ്ദുൽ കരീം, തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}