പറപ്പുർ: പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി മണ്ഡലം, ബുത്ത് ഭാരവാഹികൾക്കായി സംഘടിപ്പിച്ച "ഉണർവ് 2023'' പ്രവർത്തക ശിൽപ്പശാല ജില്ല കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി ഹാരിസ്ബാബു ചാലിയാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് നാസർ പറപ്പൂർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത്,പി.കെ സിദ്ധിഖ്,ഖാദർ പങ്ങിണിക്കാട്ട്,മാനു കോട്ടുമല,മുഹമ്മദ് പാറയിൽ,ഒളകര മൊയ്തീൻക്കുട്ടി ഹാജി,പ്രമോദ് ഒതുക്കുങ്ങൽ,നിയാസ്മോൻ,ബാവ നെടുംപ്പറമ്പ്,ഹാരിസ് മാനു,എം.കെ ഷരീഫ് ചെറുകുന്ന് ,ഇമ്പായി ഒതുക്കുങ്ങൽ,രാജീവ് ,ഇസ്മായിൽ ഊർശ്ശമണ്ണിൽ എന്നിവർ സംസാരിച്ചു.