തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി തിരൂരങ്ങാടി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ക്യാമ്പിന്റെ ആവശ്യകതയും വിളർച്ച കൊണ്ടുണ്ടാവുന്ന അസുഖങ്ങളും പോരായ്മകളും കുട്ടികളെ കുറിച്ചും ബോധവൽക്കരിച്ചു.
സിസ്റ്റർ വിസ്മയ, ശാന്തകുമാരി, ആശാവർക്കർ ഷൈനി, എസ്എംസി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.