വേങ്ങര: വേങ്ങര സർവീസ് കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വേങ്ങര ടൗണിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് വേങ്ങര ടൗൺ പൗരസമിതി സ്വീകരണം ഒരുക്കി.
ഡയറക്ടർമാരായ പാക്കട സൈദ്, എ.കെ. നാസർ എന്നിവരെ പൗരസമിതി പ്രസിഡന്റ് എം കെ അബ്ദുറസാക്ക് പൊന്നട അണിയിച്ച് സ്വീകരിച്ചു.
ചടങ്ങിൽ പൗരസമിതി അംഗങ്ങളായ ടി.വി അബ്ദുസമദ്, ടി കെ എം മുസ്തഫ, എ.കെ മുഹമ്മദലി, അലങ്കാർ മോഹൻ, പി.കെ ഉമ്മർ കുട്ടി, സി.എച്ച് സൈനുദ്ദീൻ, കാസിം മടപ്പള്ളി, കെ ആലി തുടങ്ങിയവർ പങ്കെടുത്തു.