വായനാ മത്സരവും കവയത്രി കദീജ ടീച്ചറെ ആദരിക്കലും സംഘടിപ്പിച്ചു

കുരിക്കൾ സ്മാരക പഞ്ചായത്ത് ലൈബ്രറി വേങ്ങര വനിത വേദിയുടെ കീഴിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി വായനാ മത്സരവും കവയത്രി കദീജ ടീച്ചറെ ആദരിക്കലും നടത്തി.

വേങ്ങര: 

വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ഹസീന ബാനു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി സ്വാമനാഥൻ മാസ്റ്റർ, മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവർ  കവിയത്രി ഖദീജ ടീച്ചറെ ആദരിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപള്ളി അധ്യക്ഷത വഹിച്ചു.  സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന, സി.ഡി.എസ് അംഗങ്ങൾ സാക്ഷരതപ്രേരക് ആബിദ പി എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രേറിയൻ  നഫീസുകാരാടൻ സ്വാഗതവും വനിതാവേദി കൺവീനർ ഹസീന ടീച്ചർ നന്ദിയും പറഞ്ഞു. 

വായനാ മത്സരത്തിൽ റാബിയ കെ, ജ്യോതി, നസീറ പി കെ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാനവും നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}