ഊരകം: രൂക്ഷമായ തെരുവ്നായ ശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഊരകം പഞ്ചായത്ത് എം എസ് എഫ് ബാല കേരളം കമ്മിറ്റിയുടെ നിവേദനം പഞ്ചായത്ത് ക്യാപ്റ്റൻ മുഹമ്മദ് ജാസിം.സി ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ കെ മൻസൂർ കോയ തങ്ങൾക്ക് നൽകി.
തെരുവ് നായകളുടെ ശല്യം ദിനംപ്രതി വർധിച്ചു വരികയാണ്. നായകളുടെ ആക്രമണമേറ്റ് കുട്ടികൾ മരണപ്പെടുന്നതും പരിക്ക് പറ്റുന്നതുമായ വാർത്തകൾ നിരന്തരം പുറത്ത് വരുന്നു. ഇത് കുട്ടികളിൽ വലിയ ഭയം ഉണ്ടാക്കുന്നുണ്ട്. മദ്രസയിലേക്കും സ്കൂളിലേക്കും പോകുന്നതും വരുന്നതും ഭയത്തോടെയാണ്. തെരുവ് നായകളുടെ അക്രമത്തിൽ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ധാരാളം കുട്ടികൾ നമ്മുടെ പഞ്ചായത്ത് പരിധിയിലുണ്ട്. തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് നാടിനെയും കുട്ടികളെയും രക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. കുട്ടികൾ നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.
വൈസ് ക്യാപ്റ്റൻ സൻഹ ഇ കെ, ട്രഷറർ ഷാമിൽ അമാൻ കെ കെ, അംഗങ്ങളായ മുഹമ്മദ് ഷിബിൽ സി, ഫൻഹ കെ പി, ബാസി മുഹമ്മദ് എം, ഫാത്തിമ മിൻഹ കെ കെ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി കെ മൈമൂനത്ത്, മെമ്പർ പി കെ അബൂത്വാഹിർ, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പൂക്കുഞ്ഞ് മുഹമ്മദ്, പി ടി മൊയ്തീൻ കുട്ടി മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ സമീർ കുറ്റാളൂർ, പഞ്ചായത്ത് എം എസ് എഫ് പ്രസിഡൻ്റ് എൻ ജസീം എന്നിവർ പങ്കെടുത്തു.