വേങ്ങര: വേങ്ങര ജി എം വി എച്ച് എസ് സ്‌കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ ശാക്തികരണ പരിപാടിയുമായി ബന്ധപ്പെട്ട് തുടക്കം കുറിച്ച
"ഹോർലിക്സ് ഡേ" യുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി പക്കിയൻ നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് എ കെ ഫൈസൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പി ടി എ വൈസ് പ്രസിഡന്റ് മമ്മത് സാഹിബ് ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.