വള്ളിക്കുന്ന്: ആർ എസ് പി മലപ്പുറം ജില്ലാ ഭാരവാഹിയായും യു ടി യു സി മലപ്പുറം ജില്ലാ സെക്രട്ടറി ആയും പ്രവർത്തിച്ചു വന്ന സ :കെ. എം. മുഹമ്മദാലി, ഉണ്ണി എന്നിവർ സി. പി. ഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൂടെ പ്രവർത്തിച്ച നൂറോളംവരുന്ന പ്രവർത്തകരും തൊഴിലാളികളും പാർട്ടിയിലേക്ക് കടന്ന് വരാൻ തയ്യാറായി.
പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി സ :പി. കെ. കൃഷ്ണദാസ് പതാക നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സ :ഇരുമ്പൻ സൈതലവി, ജില്ലാ കൗൺസിൽ അംഗം സ :ഷഫീർ കിഴിശ്ശേരി, പാർട്ടി വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി സ :വി. വിജയൻ, സ :വി. പി. സദാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
പാർട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സ :എൻ. സുരേഷ്ബാബുമൂന്നിയൂർ സ്വാഗതം ആശംസിച്ചു. മണ്ഡലം എക്സിക്യൂട്ടീവ് അംഗം സ :വിശ്വനാഥൻ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. സ :റുബീന വള്ളിക്കുന്ന് നന്ദി പ്രകാശിപ്പിച്ചു.