കൂരിയാട്: ദേശീയപാത തലപ്പാറയിൽ കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസ് സേഫ്റ്റി ഡിവൈഡറിൽ ഇടിച്ചു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സാണ് തലപ്പാറയിൽ അപകടത്തിൽപെട്ടത്.
ഡിവൈഡറിൽ ഇടിച്ച് വാഹനം നിന്നത് കൊണ്ട് വൻ അപകടം ഒഴിവായി. ഹൈവേയിലെ റോഡ് സൈഡിലെ ഇരുമ്പ് ബാരിക്കേട് തകർത്ത് റോഡ് പണി നടക്കുന്ന വലിയ ഗർത്തത്തിലെ വീഴുന്നതിൽ നിന്നാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാർ പറയുന്നത്. ഇന്ന് ഉച്ചക്ക് 12.30 ഓടെ ആയിരുന്നു അപകടം.