മലപ്പുറം: ലഹരി മാഫിയകൾക്ക് സംസ്ഥാനത്തിനകത്ത് സ്വൈര്യമായി വിഹരിക്കാൻ സൗകര്യം ചെയ്യുന്ന സർക്കാർ ലോകത്തിന് മുന്നിൽ നാണക്കേടാണന്ന് എടപ്പാൾ ഐ സി സി ഹാളിൽ ചേർന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡന്റ് പ്രഫ: ടി എം രവീന്ദ്രൻ പറഞ്ഞു.
ജൂലൈ 15 ന് ജില്ലയിൽ നടക്കുന്ന സംസ്ഥാന ജനറൽ കൗൺസിൽ വൻ വിജയമാക്കുന്നതിന് തുടർന്ന് നടന്ന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അബ്ദുറഷീദ് എടപ്പാൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സിദ്ധിഖ് മൗലവി, സീനിയർ വൈ: പ്രസി: ഏട്ടൻ ശുകപുരം, ജില്ലാ സെക്രട്ടറി അസൈനാർ ഊരകം , അലവിക്കുട്ടി ബാഖവി , ജമീല സി വേങ്ങര , കുഞ്ഞി മുഹമ്മദ് പന്താവൂർ , മുഹമ്മദ് അബ്ദു റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും മുഹമ്മദാലി നന്ദിയും പറഞ്ഞു.