വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് 18-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കുറുക്കൻ മുഹമ്മദാജി അധ്യക്ഷത വഹിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കർ അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പൂക്കുത്ത് മുജീബ്, ട്രഷറർ അരീക്കൻ കുഞ്ഞുട്ടി, വൈസ് പ്രസിഡന്റ് ടി കെ അബ്ദുട്ടി, സെക്രട്ടറിമാരായ നെടുമ്പള്ളി സൈതു കാപ്പൻ, ശിഹാബ്, മണ്ഡലം എം എസ് എഫ് പ്രസിഡന്റ് എൻ കെ മുഹമ്മദ് നിഷാദ്, വൈസ് പ്രസിഡന്റ് ആബിദ് കൂന്തള പഞ്ചായത്ത് എം എസ് എഫ് ഭാരവാഹികളായ കെ മുബഷിർ ഇ കെ യൂസഫലി പഞ്ചായത്ത് ജിദ്ദ കെഎംസിസി ഭാരവാഹി സി കെ നജ്മുദ്ദീൻ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ചാലിൽ ശങ്കരൻ പി സലീം ഇപി സൈതു നാസർ മുഖം വീട്ടിൽ സി മുഹമ്മദ് റാഫി കാമ്പ്രൻ ഹസ്സൻകുട്ടി കുന്നത്ത് മുഹമ്മദ് കെ ടി വീരാൻകുട്ടി അരീക്കൻ മുജീബ് കെ നീലകണ്ഠൻ ചുക്കൻ കോയ കെടി അലവികുട്ടി, എപി സുധീഷ് തുടങ്ങിയവർ സംസാരിച്ചു.