പറപ്പൂർ: ഹോപ്പ് ഫൗണ്ടേഷൻ പറപ്പൂർ പെയിൻ & പാലിയേറ്റിവിന്റെ പി.ആർ.ഒ ആയി പ്രവർത്തിച്ചിരുന്ന എ.എ. അബ്ദു റഹ്മാൻ സാഹിബ് ഹ്രസ്വകാലത്തേക്ക് വിദേശത്തേക്ക് പോകുന്നതിനാൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് സി. അയമുതു മാസ്റ്റർ മൊമെന്റോ നൽകി ആദരിച്ചു.
പ്രസ്തുത ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ, ഷാഹുൽ പാലാണി, കുഞ്ഞാലസ്സൻ ഹാജി കീരി, അലി കുഴിപ്പുറം, കെ.കെ. മുഹമ്മദ് കുട്ടി, ആലികുട്ടി ഹാജി കെ., ലുഖ്മാൻ, സി. ഇബ്രാഹിം, ഹനീഫ ടി.പി, ഉമ്മർ എം കെ എന്നിവർ അനുമോദനപ്രസംഗം നടത്തി.