കോട്ടക്കൽ: ജെ.സി.ഐ കോട്ടക്കൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാറാക്കര എ.യു.പി സ്കൂളിൽ നടന്ന ബലി പെരുന്നാൾ ആഘോഷം "ഈദ് മെഹ്ഫിൽ" ശ്രദ്ധേയമായി. മെഹന്തി ഫെസ്റ്റിൽ വിജയികൾക്ക് സമ്മാനം നൽകി.
ജെ.സി.ഐ പ്രസിഡന്റ് കെ.പി.ഷിഹാബ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ടി.എ.പ്രസിഡന്റ് ഷംല ബഷീർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.വൃന്ദ സമ്മാന ദാനം നിർവ്വഹിച്ചു. ജെ.സി.ഐ ഭാരവാഹികളായ ബാസിത് അൽ ഹിന്ദ്, അസീസ് പുതുക്കിടി, ഷാദുലി ഹിറ, പി.പി.മുജീബ് റഹ്മാൻ, ഷഹ്‌ന.ടി നേതൃത്വം നൽകി.