പറപ്പൂർ: പറപ്പൂരിൽ പുതുതായി തുടങ്ങുന്ന ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയാലേറ്റീവ് ഡയാലിസിസ് സെന്റർ നിർമാണത്തിലേക്ക് 250 ചാക്ക് സിമന്റിന്റെ ചിലവിലേക്കായി ജി സി സി ചാറ്റിംഗ് ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്തത്തിൽ നടത്തിയ ഫണ്ട് സമാഹരണത്തിൽ ചാറ്റ് ഗ്രൂപ്പിലെ 25 അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 100300/-രൂപ പറപ്പൂർ പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വേങ്ങര ജി സി സി ചാറ്റിംഗ് ഗ്രൂപ്പ് അഡ്മിൻമാരായ മുബാറക് ഗാന്ധിക്കുന്ന്, റഷീദ് ഇല്ലത്ത്, മെമ്പർ സിറാജ് കോട്ടീരി എന്നിവർ ചേർന്ന് പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡന്റ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
പ്രസ്തുത ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദ് അലി. ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ, പി.ആർ.ഒ. എ.എ. അബ്ദുറഹ്മാൻ ,ഓഫീസ് അസിസ്റ്റൻറ് ടി.പി. ഹനീഫ എന്നിവർ പങ്കെടുത്തു.