വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് അരീക്കുളം പത്താം വാർഡിൽ മെമ്പർ ഹസീന ബാനുവിന്റെ സാനിധ്യത്തിൽ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. അരീകുളം അംഗന വാടിയിൽ സംഘടിപ്പിച്ച
ക്യാമ്പിൽ പെൻഷൻ ഗുണഭോക്താക്കളായ അൻമ്പതോളം പേർ പങ്കെടുത്തു. തുടർന്ന് കിടപ്പിലായവരെ വീടുകളിൽ ചെന്ന് മസ്റ്ററിങ് ചെയ്ത് നൽകി.
സേവഗ്രാം ഫെസിലിറ്റേറ്റർ
ഹസീബ്.പി, അംഗൻവാടി ടീച്ചർ ശോഭന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.