വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സർക്കാറിനെതിരെ കരിദിനവും പ്രതിഷേധ പ്രകടനവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി പി റഷീദ് ഉദ്ഘാടനം ചെയ്തു. സി ടി മൊയ്തീൻ, എ കെ എ നസീർ, പി പി സഫീർ ബാബു, കാപ്പൻ മുസ്തഫ, ടി വി റഷീദ് എന്നിവർ പ്രസംഗിച്ചു. മണി നീലഞ്ചേരി, അഡ്വക്കേറ്റ് അനീസ് കെപിഎം ,ടി കെ മൂസക്കുട്ടി, ടികെ പൂച്ചിയാപ്പു,ശാക്കിർ വേങ്ങര, സി എച്ച് അനീസ് നെച്ചിയിൽ ചന്ദ്രൻ ,എ. വി ബാബു, അഭിലാഷ് കുട്ടൻ, സുധീഷ് പാണ്ടികശാല, സുബൈർ ബാവ തട്ടയിൽ വി ടി മൊയ്തീൻ, പൂവള പ്പിൽ ആസിഫ്, പുളിക്കൽ ഹാരിസ്, ടിവി രാജഗോപാൽ, കാട്ടി കുഞ്ഞവുറു, പറാഞ്ചേരി അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി.