വേങ്ങര: കുരിക്കൾ സ്മാരക പഞ്ചായത്ത് ലൈബ്രറി ബാലവേദിയുടെ കീഴിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം എകെ ഉദ്ഘാടനം ചെയ്തു. ബാലവേദി മെന്റർ ഹസീബ് സ്വാഗതം പറഞ്ഞു. റാബിയ ടീച്ചർ, ഹസീന ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഹൈസ്കൂൾ വിഭാഗത്തിൽ ആവണി, മുഹമ്മദ് ഷാമിൽ സി, രിഫ ഫാത്തിമ എന്നിവരും യു പി വിഭാഗത്തിൽ അദ്വൈത്, നിവേദ് കൃഷ്ണ, ഷിൻമി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികളെ മെമെന്റോനൽകി ആദരിച്ചു
സാക്ഷരതപ്രേരക് ആബിദ പി, ശ്രീജ ടീച്ചർ, മുഫീദ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രേറിയൻ നഫീസു കാരാടൻ നന്ദി രേഖപ്പെടുത്തി.