വേങ്ങര: ഡി വൈ എഫ് ഐ പാക്കടപ്പുറായ യൂണിറ്റ് സംഘടിപ്പിച്ച വേങ്ങര പഞ്ചായത്ത്തല വൺ ഡേ ഫൈവ്‌സ് ഫുട്ബോൾ ടൂർണമെന്റിൽ ജി എഫ് സി കുഴിച്ചെന ചാമ്പ്യന്മാരായി. ഫൈനലിൽ അജ്മാൻസ് മാടംചിനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ജി എഫ് സി ചാമ്പ്യൻമാരായത്.
മലബാർ കോളേജും അൽ ഫറൂജ് കൊളപ്പുറവും സംയുക്തമായി നൽകുന്ന വിന്നേഴ്സ് ട്രോഫി ജി എഫ് സി കുഴിച്ചെനയുടെ ടീം അംഗങ്ങൾക്ക് സബാഹ് കുണ്ടുപുഴക്കലും, അൻസാർ ട്രേഡേഴ്സ് വേങ്ങര സമ്മാനിച്ച റണേഴ്സ് ട്രോഫി അജ്മാൻസ് മാടംചിനയുടെ ടീം അംഗങ്ങൾക്ക് സി എം ബാബുവും ചേർന്ന് നൽകി.
ജാഫർ, ജാബിർ, കാദർ, സലാഹുദീൻ, ഷഹബാസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.