വേങ്ങര: ജി.വി.എച്ച്.എസ്.എസ് വേങ്ങര സ്കൂളിലെ എസ്.പി.സി യൂണിറ്റും ഊരകം കീഴ്മുറി വി.സി ബാലകൃഷ്ണ പണിക്കർ സ്മാരക വായനശാലയും സംയുക്തമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ കെ. സി രാജേഷ് അധ്യക്ഷത വഹിച്ചു. എസ് പി സി കോർഡിനേറ്റർ രാഗിണി ടീച്ചർ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി താലൂക് ലൈബ്രറി കൌൺസിൽ സെക്രട്ടറിയും വി.സി ബാലകൃഷ്ണ പണിക്കർ സ്മാരക വായനശാലപ്രസിഡന്റുമായ കെ. പി സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് മലപ്പുറം സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് നൗഫൽ പഴേടത്ത് വിഷയവതരണം നടത്തി. ശങ്കരൻ മാസ്റ്റർ, ഉമ്മർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ 75 ഓളം പേർ പങ്കെടുത്തു. വായനാശാല മെമ്പർ ഗിരീഷ് കുമാർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.