ചെമ്മാട്: എസ്എൻപിഎസ്ഇസികെയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി താലൂക്കിലെ പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെയും വിരമിച്ചവരുടെയും സംഗമവും പഠന ശില്‍പ്പശാലയും നടത്തി. തൃക്കുളം ഗവ:ഹൈസ്കൂളിൽ വെച്ച് അഷ്‌റഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് റഫീഖ് ഉദ്‌ഘാടനം ചെയ്യുകയും അബ്ദുൽ അലി ഇരിവേറ്റി പങ്കാളിത്ത പെൻഷന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ച ബാബുരാജ് അവസാന ശമ്പളം പോലും കിട്ടിയില്ലെന്ന അനുഭവം പങ്കുവെച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് യോഗം പ്രമേയം പാസ്സാക്കി.