വേങ്ങര: വേങ്ങര പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പാണ്ടികശാല തട്ടാഞ്ചേരി മലയിൽ കാലവർഷക്കെടുതി മൂലം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ 6 വീടുകൾ ഭീഷണിയിലാണ്.
പുളിക്കൽ സ്വരാജ്, പുളിക്കൽ പ്രഭാ രാജ് എന്നിവരുടെ വീടുകളുടെ സൈഡ് ഭിത്തിയാണ് മഴ മൂലം ഇടിഞ്ഞുവീണത്. ഇതോടെ സമീപത്തെ നാലോളം വീടുകൾ ഭീഷണിയിലാണ്. ആയതിനാൽ ഇവിടെ സൈഡ് ഭിത്തി നിർമ്മിച്ച് വീടുകൾക്ക് സംരക്ഷണം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടർക്കും, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നൽകിയതായി വാർഡ് മെമ്പർ യൂസുഫലി വലിയോറപറഞ്ഞു.