മലപ്പുറം: കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കും കോർപ്പറേറ്റ് വൽക്കരണത്തിനും വിലക്കയറ്റത്തിനും എതിരെയും ആർ വൈ എഫ് (എൽ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കെ എസ് ആർ ടി സി പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി
ആർ എസ് പി ( L) മലപ്പുറം ജില്ലാ സെക്രട്ടറി പി എച്ച് ഫൈസൽ വേങ്ങര ഉദ്ഘാടനം ചെയ്തു. സി കെ റാഫി ചെങ്ങാനി അധ്യക്ഷത വഹിച്ചു. കെ ടി സിദ്ദീഖ് മുല്ലപ്പടി, സുധീഷ് ഗാന്ധിക്കുന്ന്, മുസ്തഫ തിരൂരങ്ങാടി, അബ്ദുറഹ്മാൻ മുള്ളുങ്ങൽ, സി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.