അരീക്കുളം: വേങ്ങര പഞ്ചായത്ത് പത്താം വാർഡിൽ (അരീക്കുളം) മഴക്കാല രോഗങ്ങൾ തടയുന്നതിനായി ശൂചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
വാർഡ് മെമ്പറും വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ഹസീന ബാനു സി.പി നേതൃത്വം നൽകി. ചടങ്ങിൽ എ.കെ മജീദ്, ഹസീബ് .പി, മൂസക്കുട്ടി എം.ടി, ഗോപി പാറയിൽ, മുജീബ്.എം.ടി തുടങ്ങിയവർ പങ്കെടുത്തു..
വരും ദിവസങ്ങളിൽ വാർഡിലെ വീടും പരിസരവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മഴക്കാല രോഗങ്ങൾ തടയുന്നതിന് എല്ലാവരും മുന്നോട്ട് വരണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.