കോട്ടക്കൽ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാറാക്കര എ.യു.പി.സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബോധവൽക്കരണ പരിപാടി മാറാക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി. അനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് മുഹമ്മദലി പള്ളി മാലിൽ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ഓഫീസർ അൻവർ സാദത്ത് ക്ലാസെടുത്തു.
ബോധവത്കരണ ജാഥ, സ്പെഷ്യൽ അസംബ്ലി, പ്രതിജ്ഞ, സംഗീത ശില്പം, പ്രസംഗം, കവിതാലാപനം തുടങ്ങിയവ സംഘടിപ്പിച്ചു.
ഹെഡ്മിസ്ട്രസ് ടി.വൃന്ദ, കെ.ബേബി പത്മജ, കെ.എസ്.സരസ്വതി,
ടി.പി.അബ്ദുൽ ലത്വീഫ്, പി.പി.മുജീബ് റഹ്‌മാൻ, യമുന.ഇ, ചിത്ര.ജെ.എച്ച്, നിതിൻ.എൻ എന്നിവർ നേതൃത്വം നൽകി.