മഹിളാ കോൺഗ്രസ് കൺവെൻഷൻ സംഘടിപ്പിച്ചു

കണ്ണമംഗലം: മഹിളാ കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം കൺവെൻഷൻ അച്ചനമ്പലം കോൺഗ്രസ് ഓഫീസിൽ  സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷഹർബാൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം പ്രസിഡൻ്റ് സുലൈഖ മജീദ് അധ്യക്ഷത വഹിച്ചു. 

എല്ലാ മേഘലകളിലും അഴിമതി നടത്തുന്ന സർക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും പിണറായി ഭരണത്തിൽ  നിത്യോപയോഗ സാധന വിലവർദ്ധനവ് കാരണം  കേരളത്തിലെ ജനജീവിതം ധുസ്സഹമായെന്നും ജില്ലാ പ്രസിഡൻ്റ് അപിപ്രായപ്പെട്ടു. കണ്ണമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പികെ സിദ്ധീഖ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഇ കെ ആലി മൊയ്ദീൻ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് ചെയർമാൻ സക്കീർ അലി കണ്ണേത്ത് ,മണ്ഡലം കോൺഗ്രസ്  വൈസ് പ്രസിഡൻ്റ് പനക്കത്ത് സമദാജി ,മണ്ഡലം കോൺഗ്രസ്  ജനറൽ സെക്രട്ടറി പാള്ളാട്ട് സലീം മാസ്റ്റർ, മറിയുന്മ എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർമാരായ ,സുബ്രൻ കാലങ്ങാടൻ ,ജിഷ ടീച്ചർ,ഷൈജല പുനത്തിൽ, ആസിയാ, ആരിഫാ, സജ്ന അൻവർ, വിബിന അഖിലേഷ്, ബേബി എന്നിവർ നേതൃത്വം നൽകി. കൺവെൻഷനിൽ നൂറിലദികം മഹിളകൾ പങ്കെടുത്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസീന സ്വാഗതവും ഹാജറ ചുക്കൻ  നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}