വേങ്ങര: കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായി. സ്കൂളിലെ കലാ അധ്യാപകന്റെ നേതൃത്വത്തിൽ പേപ്പറും മറ്റു പാഴ് വസ്തുക്കളും കൊണ്ട് നിർമ്മിച്ച പത്തടിയോളം നീളത്തിലുള്ള കൂറ്റൻ സിഗരറ്റും അതിന്റെ ദോഷഫലങ്ങൾ പ്രദർശിപ്പിക്കുന്ന പ്ലക്കാർഡുകളുമേന്തിയുള്ള റാലി ജനശ്രദ്ധയാകർഷിച്ചു. കൂടാതെ, ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരി വിരുദ്ധ പ്രസംഗ മത്സരവും, പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണ മത്സരങ്ങളും പ്രദർശനവും സംഘടിപ്പിച്ചു.
പ്രധാനാധ്യാപകൻ പി. സി. ഗിരീഷ് കുമാർ റാലി ഫ്ലാഗ് ഓൺ ചെയ്തു. ഷൈജു കാക്കഞ്ചേരി, ശ്രീജിത്ത് എ, ഷഫീക്ക് പി.കെ, ശരണ്യ എൻ, ഫായിസ്, ജോഷിത്ത്, മഞ്ജുശ്രീ, സ്മിത കെ, ജയമേരി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.