ഊരകം: വെങ്കുളം വാസ്കോ ഫുട്ബോൾ ലീഗ് സീസൺ 2 വിൽ ലുകാ സ്പോർട്ടിങ്ങിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ച് അത്‌ലറ്റിക് ഡൈനാമോസ് വിജയികളായി. സ്വബാഹ് കുണ്ടു പുഴക്കൽ വിജയികൾക്ക് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
:റിയാസ്, എൻടി, യു ബാലകൃഷ്ണൻ, ഗോപാലൻ,അലി അക്ബർ കെ, രാജേട്ടൻ, ഹബീബ്, അസ്‌ലം പികെഎം എന്നിവർ വ്യക്തിഗത ട്രോഫികൾ വിതരണം ചെയ്തു.
മത്സരത്തിൽ ബെസ്റ്റ് പ്ലയെർ അലി, ടോപ് സ്കോറെർ ലിബിൻ, ബെസ്റ്റ് ഗോൾ കീപ്പർ ജ്യോതിഷ്, ബെസ്റ്റ് ഡിഫെൻഡർ അപ്പു, ബെസ്റ്റ് എമേർജിങ് പ്ലയെർ നവനീത് എന്നിവരെ തിരഞ്ഞെടുത്തു.
കുഞ്ഞാണി, സമദ്, രഞ്ജു, ഷബീർ, ആഷിഫ്, സൽമാൻ, ഫായിസ്, ഷഫീഖ്, സൈനുദ്ദീൻ എന്നിവർ ഫുട്ബോൾ ലീഗിന് നേതൃത്വം നൽകി.