അൽഫിത്തർ ഇസ്ലാമിക് പ്രീ സ്കൂളിലെ കൊച്ചു കുരുന്നുകളുടെ പ്രവേശനോത്സവം ഉജ്ജ്വലമായി

വേങ്ങര: വേങ്ങര ചോറൂർറോഡ് മാനാറുൽഉദാ അറബികോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന അൽഫിത്തർ ഇസ്ലാമിക് പ്രീ സ്കൂളിലേക്ക് പുതുതായി അഡ്മിഷൻ എടുത്ത മൂന്നു വയസ്സ്മുതൽ പ്രായമുള്ള കൊച്ചു കുരുന്നുകളുടെ പ്രവേശനോത്സവം ആവേശജ്ജ്വലമായി മാറി.

ആദ്യമായി സ്കൂളിൽ എത്തുന്ന കൊച്ചുകുട്ടികളെ ടീച്ചർമാർ ബലൂണുകളും തലപ്പാവുകളും നൽകി സ്വീകരിച്ചു. തുടർന്ന് മനാറുൽഹുദാ അറബികോളേജ് കോൺഫ്രൻസ് ഹാളിൽ ഉമ്മമാരുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സദസ്സിൽവെച്ച് കെ എൻ എം സംസ്ഥാന ജനറൽസെക്രട്ടറി, എം മുഹമ്മദ്മദനി പ്രവേശനോത്സവത്തിന്റെയും ദാറുൽ ബയാത്ത് ലേഡീസ് ഖുർആൻ അക്കാദമിയുടെ പുതിയ ബാച്ചിന്റെയും ഉദ്ഘാടനം നിർവഹിച്ചു.

മനാറിൽഹുദാ സ്ഥാപനങ്ങളുടെ ജനറൽസെക്രട്ടറി വി കെ സി ബീരാൻ കുട്ടി ആമുഖ പ്രഭാഷണംനടത്തി. അറബിക് കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻറഹ്മാനി അധ്യക്ഷതവഹിച്ചു. എം ജി എം ജില്ലാ സെക്രട്ടറി ആയിഷ ചെറുമുക്ക് മുഖ്യപ്രഭാഷണം നടത്തി.ബാദുഷ ബാക്കവി, ആബിദ് സലഫി, സഫിയ ടീച്ചർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണംചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}