വേങ്ങര ചാത്തംകുളം സ്വദേശി എം ടി അബ്ദുസമദ് നിര്യാതനായി

വേങ്ങര: ചാത്തംകുളം സ്വദേശി പരേതനായ കുഞ്ഞി ബാപ്പു എന്നവരുടെ മകനും ദീർഘകാലം ഖത്തർഇന്ത്യൻ ഇസ്ലാഹിസെന്റർ ജനറൽ സെക്രട്ടറിയുമായിരുന്ന എം ടി അബ്ദുസമദ് (63) ഇന്നലെ വൈകുന്നേരം ചെന്നൈയിലെ  ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

നാലു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെ മത സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിച്ചു.

ഭാര്യ- സൈനബ കോട്ടക്കൽആട്ടീരി.
മാതാവ് - കുണ്ടുപുഴക്കൽ കദിയാമു ഹജ്ജുമ്മ.

മക്കൾ- സബീക്ക, സുഹൈല, സലീക്ക.
മരുമക്കൾ- നല്ലൂരാൻ റിയാസുദ്ദീൻ ഇരിങ്ങല്ലൂർ, മലയിൽ അബ്ദുറഹിമാൻ ചേളാരി, മുണ്ടിയാക്കാടൻ ഫീനോബ് തലക്കെടത്തൂർ.

പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക്ശേഷം 4 മണിയോടെ വേങ്ങരടൗൺ സലഫിമസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}