വേങ്ങര: വേങ്ങരടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ഈദ് ഗാഹ് വേങ്ങര ടൗൺ എ പി എച്ച് ഓഡിറ്റോറിയം ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഈദ്ഗാഹിൽ വെച്ച് വ്യാഴാഴ്ച രാവിലെകൃത്യം ഏഴുമണിക്ക് പെരുന്നാൾ നമസ്കാരം ആരംഭിക്കുമെന്ന് വേങ്ങരടൗൺ ഈദ്ഗാഹ്‌കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
നമസ്കാരസമയം കാലാവസ്ഥ പ്രതികൂലമായാൽ അതാത് സലഫി പള്ളികളിൽവെച്ച് രാവിലെ 7 മണിക്ക് തന്നെപെരുന്നാൾ നമസ്കാരം നടക്കുമെന്നും പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ എല്ലാവരും കുടുംബസമേതം രാവിലെ 6: 45 നുമുമ്പായി എത്തിച്ചേരണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.