പുരസ്കാരം നേടി വേങ്ങര മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

വേങ്ങര: വെക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) പ്രവർത്തന മികവിനുള്ള 2022- 23 വർഷത്തെ ജില്ലാ പുരസ്കാരം വേങ്ങര മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി നവകേരള മിഷൻ പ്രവർത്തനങ്ങൾ നടത്തിയതിലെ മികവ് കണക്കിലെടുത്താണ് പുരസ്കാരം. 

 അശരണർക്ക് ഒരു കൈത്താങ്ങ് - കിടപ്പുരോഗികൾക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും വേണ്ടി ധനസഹായം നൽകുന്നതിനുവേണ്ടി  ഭക്ഷ്യമേള, പാലിയേറ്റീവ് ന്റെ കീഴിലുഉള്ള രോഗികളെ പരിചരിക്കൽ, സഹപാഠിക്ക് ഒരു വീടിനു വേണ്ടി ധനസഹായം, ഭിന്നശേഷിക്കാരിയായ സഹപാഠിക്ക് തയ്യൽ മെഷീൻ വാങ്ങാനുള്ള ധനസഹായം, പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തുണി സഞ്ചി വിതരണം, ജൈവവളങ്ങളും പച്ചക്കറി തൈകളും വിതരണം ചെയ്യൽ, "പാഥേയം" പരിപാടിയിലൂടെ തെരുവോരത്തുള്ളവർക്ക് പൊതിച്ചോർ വിതരണം, സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്, സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച്  സൗജന്യ മെഡിക്കൽ ക്യാമ്പ്, പ്രകൃതി പഠന ക്യാമ്പുകൾ, പട്യാലയിൽ നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കാനുള്ള അവസരം, ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് അവതരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
 
മെയ് 27ന് പകൽ 3. 30ന് തിരുവനന്തപുരം ശിക്ഷക് സദനിൽ മന്ത്രി വി ശിവൻകുട്ടി പുരസ്കാരം സമ്മാനിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}