പറപ്പൂർ: ഇരുപത്തി രണ്ട് മനുഷ്യ ജീവനുകൾ കവർന്നെടുത്ത താനൂർ ബോട്ടപകടത്തിൽ രക്ഷാദൗത്യത്തിൽ പങ്കാളികളായ പറപ്പൂർ പാലിയേറ്റീവ് പ്രവർത്തകർ ഉമ്മർ എംകെ, ഫൈസൽ വി.ടി (മുസ്ലിം ലീഗ് എമർജെൻസി സർവീസ് ടീം) എന്നിവർക്ക് സംസ്ഥാന കമ്മിറ്റിയുടെ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആദരം. സംസ്ഥാന കമ്മിറ്റിയുടെ സ്നേഹോപഹാരം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളിൽ നിന്നും ഇരുവരും ഏറ്റുവാങ്ങി.
മുസ്ലിംലീഗ് എമർജൻസി സർവീസ് (MEST) ചെയർമാൻ സയ്യിദ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ, സ്റ്റേറ്റ് പ്രസിഡൻറ് സലാം കോഴിക്കോട്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി അനീസ് മേനാട്ടിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജലീൽ പരപ്പനങ്ങാടി, ഷാഫി പട്ടാമ്പി, തസ്നീം പെരുമണ്ണ,അഫ്സൽ തൃശ്ശൂർ എന്നിവർ സംബന്ധിച്ചു.