വേങ്ങര: എം എസ് എഫ് വേങ്ങര മണ്ഡലം കമ്മറ്റി ബാലകേരളം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾക്ക് ശിൽപ്പശാല സംഘടിപ്പിച്ചു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.കെ അസ്ലു, ജില്ല എം എസ് എഫ് ട്രെഷറർ പി.എ ജവാദ്, മണ്ഡലം എം എസ് എഫ് ഭാരവാഹികളായ എൻ.കെ നിഷാദ്, സൽമാൻ കടമ്പോട്ട്, ആമിർ മാട്ടിൽ, റാഫി കെ.പി, ആബിദ് കൂന്തല ബാല ഹാഫിസ് പറപ്പൂർ, ആഷിക് കാവുങ്ങൽ എന്നിവർ പങ്കെടുത്തു.