വേങ്ങര: ബാല്യകാലത്തിലെ മധുവൂറുന്ന ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന എടക്കാപറമ്പ് എ യു പി സ്കൂളിന്റെ പഴയ കെട്ടിടമാണ് ഇത്തവണ വിഷയമാക്കിയിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ കെട്ടിടം പൊളിച്ചുമാറ്റുന്നത് പഴമയെ പ്രണയിക്കുന്ന ഈ കലാകാരന്റെ മനസ്സിൽ വല്ലാത്തൊരു നൊമ്പരമാണ് സൃഷ്ടിച്ചത്.
തന്റെ കലാപരമായ കഴിവുകളെ വളർത്തുന്നതിൽ ഈ വിദ്യാലയം വഹിച്ച പങ്ക് വലിയതാണെന്ന് എം.വി. എസ് പറഞ്ഞു. മുപ്പത്തിയഞ്ച് മണിക്കൂറോളം സമയത്തെ ക്ഷമയോടെയുള്ള അധ്വാനത്തിന്റെ ഫലമായാണ് ഈ മനോഹര ചിത്രം ഒരുങ്ങിയത്. ചിത്രകലയ്ക്ക് പുറമേ ക്ലേമോഡലിംഗിലും ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ പല സൃഷ്ടികളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാമ്പഴം, ഭൂഗോളമേന്തിയ മാലാഖ, മലയാളി മങ്ക, സങ്കല്പവധു , വിദ്യാർത്ഥിനി, മാസ്ക് ധരിച്ച മഹാബലി തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ദേയമായ ശില്പങ്ങൾ. ചിത്രകലാധ്യാപകൻ കൂടിയായ ഇദ്ദേഹം മേമാട്ടുപാറ സ്വദേശിയാണ്.