പറപ്പൂർ: അമ്പലമാട് ഇ.അഹമ്മദ് ഫൗണ്ടേഷൻ ഇരിങ്ങല്ലൂർ അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തിയ രണ്ടാമത് മെഗാ ആധാർ ക്യാമ്പിന് വിജയ സമാപ്തി.
85 ആധാർ അപ്‌ഡേഷനുകൾ നടത്തി. 14 പാസ്പോര്ട്ട് പ്രവർത്തങ്ങൾ,12 പാൻകാർഡ്, 13 msf Habeeb ed-ucare scholarship അപേക്ഷകൾ തുടങ്ങി മറ്റു ഇതര സേവനങ്ങൾ ഉൾപ്പെടെ 150 ൽ അധികം ആളുകൾക്ക് ക്യാമ്പ് ഉപകാരപ്രദമായി.
എംഎം കുട്ടിമൗലവി ഉദ്ഘാടനം നിർവ്വഹിച്ചു. കൂനാരി ആലിക്കുട്ടി ഹാജി, ചാലിൽ ഇബ്രാഹിം, അബ്ദുർറഹ്മാൻ എ ഒ, അബ്ദുസമദ് എ ഒ, മജീദ് എ ഒ, അലവിക്കുട്ടി പി, മുസ്തഫ ഇ എസ്, അബ്ദുറഹ്മാൻ എം, എംപി റസാഖ്, റാഷിദ്, സഹീർ, അജ്മൽ, സൽമാൻ, അഫ്‌നാൻ, ആഷിഖ്, ശാഹുൽ ,ഇർഫാൻ, ഫഹ്‌മിദ, ഷഹാന ഷെറിൻ എം.പി, ഷഹാന ടി ടി എന്നിവർ നേതൃത്വം നൽകി.