തിരൂരങ്ങാടി: വീടിനടുത്തുള്ള വയലിലെ വെള്ളക്കുഴിയിൽ വീണ് വിദ്യാർഥി മരിച്ചു.
മമ്പുറം വെട്ടത്ത് അങ്ങാടിപതിനാറമ്മൻ മലയിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് റബീഹ് (14) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച വെള്ളത്തിൽ കാൽ വഴുതി വീണ കുട്ടിയെ ഉടൻ തന്നെ തൊട്ടടുത്ത
ക്ലിനിക്കിലും, അടുത്തുള്ള ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ
ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി മാറ്റി. അവിടെ ചികിൽസയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.
കാടപ്പടി ജുമാ മസ്ജിദ് ദർസ് വിദ്യാർത്ഥിയാണ്. റംലയാണ് മാതാവ്. മുഹമ്മദ് റാഷിദ്, റുഫൈദ, മുഹമ്മദ് റഫീഖ് എന്നിവർ സഹോദരങ്ങളാണ്.