കോട്ടക്കൽ: കൃഷിയിടത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് 13 കാരൻ മരിച്ചു. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലെ മോട്ടോറിൽ നിന്നാണ് ഷോക്കേറ്റത്. കോട്ടക്കൽ തലകാപ്പ് ചാപ്പനങ്ങാടി കടക്കാടൻ ഖാസിമിന്റെ മകൻ മുഹമ്മദ് ഹംദാൻ (13) ആണ് മരിച്ചത്. മാതാവ്- നൂർജഹാൻ. സഹോദരങ്ങൾ
ഫാറൂഖ്, ഉമർ മുക്താർ. സഹോദരി ഫാത്തിമ
റൈഹാൻ.