തിരൂരങ്ങാടി: പ്രവേശനോത്സവം വര്‍ണാഭമാക്കി പുകയൂർ കാളമ്പ്രാട്ടിൽ ചോലക്കൽ നുസ്റത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്റസ. വ്യത്യസ്ത വര്‍ണങ്ങളോടെയുള്ള അറബി അക്ഷരങ്ങളാലുള്ള കാർഡുകളും ബലൂണുകളും പിടിച്ചു അറിവിന്റെ ആദ്യാക്ഷരം പഠിക്കാൻ കൂട്ടമായി കുരുന്നുകൾ ക്ലാസിലേകെത്തിയാണ് പ്രവേശനോത്സവത്തെ വരവേറ്റത്.
കുരുന്നു കരങ്ങളിൽ മധുരപലഹാരങ്ങളുമായി രക്ഷിതാക്കളോടൊപ്പമായിരുന്നു ആദ്യദിനം നവാഗതരായ കുഞ്ഞുങ്ങൾ മദ്റസയിലേക്ക് വന്നത്. പൂർവ്വ വിദ്യാർത്ഥികൾ കുട്ടികള്‍ക്ക് മധുര വിതരണവുമായി രംഗത്തെത്തിയതും പരിപാടിക്ക് പുതുമ കൂട്ടി.
കഴിഞ്ഞ പൊതുപരീക്ഷയിൽ ടോപ് പ്ലസ്, ഡിസ്റ്റിംഗ്ഷൻ നേടിയ കുട്ടികൾക്കും പ്രാപ്തരാക്കിയ അധ്യാപകർക്കും മാനേജിംഗ് കമ്മിറ്റി ഉപഹാരങ്ങൾ നൽകി.
കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് സയ്യിദ് മുഹമ്മദ് സലീം തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
റെയ്ഞ്ച് മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി കെ.കെ മുസ്തഫ, സ്ഥാലം മുദരിസ് കെ.ടി.എം ദാരിമി, അധ്യാപകരായ സ്വദഖത്തുള്ള ഫൈസി, മാജിദ് ഫൈസി, ഹംസ മാലിക് ദാരിമി, നൗഷാദ് മുസ്ലിയാർ, ദുൽഫുഖാർ മുസ്ലിയാർ, മുജ്തബ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.