ഊരകം: ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്തു. സൈതലവി പറമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.കെ.പി ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി ഹുസൈൻ, ജില്ലാ സെക്രട്ടറി നാസിൽ പൂവിൽ, നിയോജകമണ്ഡലം ഭാരവാഹികളായ കെ.കെഅബൂബക്കർ മാസ്റ്റർ, ഉമ്മർ കരിമ്പിലി, ആഷിക് നെടുംപറമ്പ് തുടങ്ങിയവർ സംസാരിച്ചു.