ജനപ്രതിനിധികൾ എം.എൽ.എക്ക് നിവേദനം നൽകി

വേങ്ങര: വേങ്ങരയിൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും കുടിവെള്ള ക്ഷാമവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള സംഘം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എക്ക് നിവേദനം നൽകി.

എം.എൽ.എ ഉടൻ വിഷയം കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും കല്ലക്കയത്ത് നിന്ന് ഇറിഗേഷന് അമിതമായി വെള്ളം പമ്പ് ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. നിർദ്ദിഷ്ട കണ്ണമംഗലം സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് നടപടികൾ ത്വരിതപ്പെടുത്താനും എം.എൽ.എ കളക്ടറോട് ആവശ്യപ്പെട്ടു. ശേഷം ജനപ്രതിനിധികൾ ഇറിഗേഷൻ്റെ കല്ലക്കയ പമ്പ് ഹൗസ് സന്ദർശിച്ചു. 

വേങ്ങര ബ്ലോക്ക് പ്രസിഡൻറ് എം.ബെൻസീറ, വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ മൻസൂർ കോയ തങ്ങൾ, യു.എം.ഹംസ, കെ.പി ഹസീന ഫസൽ, വി.സലീമ ടീച്ചർ, മെമ്പർമാരായ യൂസുഫലി വലിയോറ, പി.കെ അബു ത്വാഹിർ, ജലനിധി ഭാരവാഹികളായ ഇ.കെ സൈദുബിൻ, ഇ.കെ സുബൈർ മാസ്റ്റർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}