ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. അടുത്തിടെ വാട്‌സ്‌ആപ്പ് കൊണ്ടുവന്ന ഫീച്ചറാണ് ഒരേസമയം നാലു ഫോണുകളില്‍ വരെ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്നത്.
ഇത് ചെയ്യുന്നവിധമാണ് ചുവടെ:
മറ്റൊരു ഫോണില്‍ വാട്‌സ്‌ആപ്പ് തുറക്കുക
ഫോണ്‍ നമ്ബര്‍ നല്‍കി ലോഗിന്‍ ചെയ്യുന്നതിന് പകരം, 'ലിങ്ക് ടു എക്‌സിസ്റ്റിങ് അക്കൗണ്ട്' ഓപ്ഷന്‍ ടാപ്പ് ചെയ്യുക
ആദ്യ ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക
മുകളില്‍ വലത് വശത്തുള്ള മെനുവില്‍ ലിങ്ക്ഡ് ഡിവൈസസ് ഓപ്ഷന്‍ തുറക്കുക
തുടര്‍ന്ന് വേണം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടത്
ഇതോടെ മറ്റു ഫോണുകളിലും വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ സേവനം ആരംഭിച്ചിട്ടുണ്ട്.