അംഗൻവാടികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു


വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അപേക്ഷ നൽകിയ വേങ്ങര പഞ്ചായത്തിലെ പത്ത് അംഗൻവാടികൾക്കുള്ള 1000 ലിറ്റർ വാട്ടർ ടാങ്ക് വിതരണം ചെയ്തു. 

വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ നിർവ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണൽ സി പി ഹസീന ബാനു, മെമ്പർമാരായ സി ടി മൈമൂന, ചോലക്കൽ റഫീഖ്, സെക്രട്ടറി ജയശ്രീ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}