മലപ്പുറം: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃ പര്യടനത്തിന് പ്രൗഢമായ തുടക്കം. സംഗമത്തിന്റെ ജില്ലാ തല ഉദ്ഘാടനം പെരിന്തൽമണ്ണ സോണിലെ കീഴാറ്റൂർ സർക്കിളിൽ ജില്ലാ പ്രസിഡന്റ്
ടി.മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ നിർവ്വഹിച്ചു.
പറമ്പൂരിൽ നടന്ന പരിപാടിയിൽ സൈതലവി സഅ്ദി അധ്യക്ഷത വഹിച്ചു. ഹക്കീം സഖാഫി ഒറവംപുറം, മുഹമ്മദലി ദാരിമി നല്ലൂര് , മുഹമ്മദലി ബുഖാരി താഴേക്കോട് സംസാരിച്ചു.
വിവിധ സർക്കിൾ കേന്ദ്രങ്ങളിൽ സി.കെ.ശക്കീർ, ടി.സിദ്ദീഖ് സഖാഫി,
പി കെ മുഹമ്മദ് ശാഫി, കെ.സൈനുദ്ദീൻ സഖാഫി, സി.കെ.എം.ഫാറൂഖ്, അബ്ദുനാസർ പാണ്ടിക്കാട്, ഡോക്ടർ. ശമീറലി, സുലൈമാൻ സഅദി, അബ്ദുൽ ലത്വീഫ് സഖാഫി, ശിഹാബുദ്ദീൻ അംജദി, മുസ്തഫ അഹ്സനി, അൻവർ വല്ലപ്പുഴ എന്നിവർ നേതൃത്വം നൽകി.