വേങ്ങര: സംഘടന ശാക്തീകരണം ലക്ഷ്യമിട്ട് വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. വേങ്ങര പഞ്ചായത്തിലെ മുഴുവൻ വാർഡിലെയും മുസ്ലിം ലീഗ് ഭാരവാഹികളേയും പഞ്ചായത്ത് കൗൺസിലർമാരേയും ഉൾപെടുത്തി വേങ്ങര തറയിട്ടാൽ എ.കെ മെൻഷൻ ഓഡിറ്റോറിയത്തിലെ പ്രത്യേക്യം സജ്ജമാക്കിയ വേദിയിൽ നടത്തിയ ലീഡേഴ്സ് മീറ്റ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ സെഷനുകളിലായി ലീഡർഷിപ്പ് എന്ന വിഷയത്തിൽ അഷ്റഫ് മലയിലും മുസ്ലിം ലീഗ് ചരിത്രവും ദൗത്യവും എന്ന വിഷയത്തിൽ സി.പി സൈതലവി സാഹിബും വർത്തമാന കാലഘട്ടത്തിൽ മുസ്ലിം ലീഗിന്റെ പ്രസക്തി എന്ന വിഷയത്തിൽ അഡ്വ. പി.വി മനാഫ് അരീക്കോട്ടും പ്രഭാഷണം നടത്തി.
ചടങ്ങിൽ പറമ്പിൽ അബ്ദുൽ ഖാദർ, ടി.വി ഇഖ്ബാൽ, പി.കെ അലി അക്ബർ മുസ്തഫ മങ്കട, കുറുക്കൻ അലവിക്കുട്ടി, മാളിയേക്കൽ സൈതലവി ഹാജി, വി.കെ അബ്ദുൽ മജീദ്, മായിൻ കുട്ടി കോയിസൻ ,എ.കെ അബ്ദുൽ മജീദ്, ലത്തീഫ് പൂവ്വഞ്ചേരി, ഹാരിസ് മാളിയേക്കൽ, ഫത്താഹ് മൂഴിക്കൽ, വി.കെ റസാഖ്, എ.കെ നാസർ, എ.കെ.എ ഷറഫ്, അർഷദ് ഫാസിൽ, ആമിർ മാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായി തെരെഞ്ഞെടുത്ത പി.കെ അലി അക്ബറിനും മുസ്ത മങ്കടക്കും എസ്.ഇ.യു ജില്ല വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്ത എ.കെ ശരീഫിനും സി.ഇ.ഒ താലൂക്ക് കമ്മിറ്റി ട്രഷററായി തെരെഞ്ഞെടുത്ത അമീൻ കള്ളിയത്തിനും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നൽകി.
ചടങ്ങിൽ വെച്ച് മുഴുവൻ വാർഡ് കമ്മിറ്റികൾക്കും ഏകീകൃത മിനുട്സ് ബുക്ക് വിതരണം ചെയ്യുകയും ആറ് മാസക്കാലത്തെ പ്രവർത്തന അജണ്ട പ്രഖ്യാപിക്കുകയും ചെയ്തു.