പറപ്പൂർ: ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ജൈവഗ്രാമം ഹരിത ഭവനം പദ്ധതിയുടെ ഭാഗമായി 8 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിത്ത്, ജൈവവളങ്ങൾ ജൈവ കീടനാശിനികൾ , ടിഷ്യൂ കൾച്ചർ വാഴ കിഴങ്ങ് വർഗ്ഗവിള വിത്ത് തുടങ്ങിയ 590 രൂപയുടെ 8 ഇനങ്ങളാണ് നൽകുന്നത്. 1600 പേർക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ ഇ.കെ സൈദുബിൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മഹ്സൂമ പുതുപ്പള്ളി പദ്ധതി വിശദീകരിച്ചു.
വാർഡ് മെമ്പർമാരായ ടി.പി സുമിത്ര, ഐക്കാടൻ വേലായുധൻ, ലക്ഷ്മണൻ ചക്കുവായിൽ,സി.കബീർ മാസ്റ്റർ, ടി.ആബിദ എന്നിവർ പ്രസംഗിച്ചു.