വേങ്ങര: പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ മൂന്നാം ഘട്ടം മണ്ണ് സംരക്ഷണവുമായി വേങ്ങര മോഡൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയേഴ്സ്.
രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ജൈവവള കൃഷി പരിപോഷിപ്പിച്ചുകൊണ്ട് മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുന്നതിനും മണ്ണിനെ സംരക്ഷിക്കുന്നതിനും വേണ്ടി ബോധവൽക്കരണം നടത്തുകയും, വീട്ടുവളപ്പിൽ തൈകൾ വെച്ചുപിടിപ്പിക്കുകയും, ജൈവവളവും തൈകളും വിതരണം ചെയ്യുകയും ചെയ്തു.
കറിവേപ്പില, വെണ്ട വഴുതന, മുളക്, തുടങ്ങിയ തൈകളാണ് വീട്ടുവളപ്പിൽ വച്ചുപിടിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്. സ്കൂളിന് ചുറ്റുമുള്ള വീടുകളിലാണ് ഈ പ്രവർത്തനവുമായി എൻഎസ്എസ് വളണ്ടിയേഴ്സ് പ്രകൃതി സംരക്ഷണക്യാമ്പയിൻ നടത്തിയത്.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാനിബ വി പി, അധ്യാപകരായ മനോജ് എം ജോർജ്, ജലീൽ സി കെ, വളണ്ടിയർ സെക്രട്ടറി ഇർഷാദ് അലി, മറ്റു വളണ്ടിയേഴ്സ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.