ഊരകം: സ്ത്രീകളിൽ വിളർച്ച (അനീമിയ) ഒരു രോഗമായി വളരുന്നുവെന്ന ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കിടയിൽ വിപുലമായ ആരോഗ്യപദ്ധതിക്ക് സർക്കാർ തുടക്കമിട്ടിരിക്കുകയാണ്.
‘വിളർച്ചയിൽ നിന്നു വളർച്ചയിലേക്ക്’ (വിവ) എന്ന പദ്ധതിയുടെ ഭാഗമായി ഹീമോ ഗ്ലോബിൻ പരിശോധന
ഊരകം കല്ലേങ്ങൽപടി അങ്കണവാടിയിൽ വെച്ച് നടന്നു. പെൺകുട്ടികളുടെ രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് സൗജന്യമായി പരിശോധിച്ചു.
14നും 18 വയസിനും ഇടയിൽ പ്രായമുള്ള 25 ഓളം പെൺകുട്ടികൾ പങ്കെടുത്തു.JPHN ഷാഹിത ഉദ്ഘാടനം ചെയ്തു. ഐശ്വരൃ ടി കെ, വർക്കർ മാലതി സി, പ്രമീള പി എന്നിവർ നേതൃത്വം നൽകീ.